ഏതൊരു സംസ്ഥാനത്തിന്റെയും വളർച്ചയിൽ കേന്ദ്ര ബഡ്ജറ്റിന് വലിയ പങ്കുണ്ട്. എന്നാൽ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു 'ഇരുട്ടടി'യായി മാറിയിരിക്കുകയാണ്. ......
ന്യൂഡൽഹി: പൊതുപരീക്ഷകളിൽ പങ്കെടുത്ത മറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്ക് വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്ന അധികൃതരുടെ വാദം സുപ്രീം കോടതി തള്ളി. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള അപേക്ഷകളിൽ വിവരങ്ങൾ കൈമാറാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി:രാജ്യത്തിന്റെ സാമ്പത്തിക ഭാവരേഖയായ 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണ മേഖലയ്ക്ക് പ്രതീക്ഷാനിർഭരമായ പ്രഖ്യാപനം. സമുദ്ര ആവാസവ്യവസ്ഥയുടെ കാവൽക്കാരായ കടലാമകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ബൃഹത്തായ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയതാണ് പ്രമുഖ ശ്രദ്ധാകേന്ദ്രം. ......
ന്യൂഡൽഹി: ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന "വികസിത് ഭാരത്" ലക്ഷ്യത്തോടെയുള്ള 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിരമായ സാമ്പത്തിക വളർച്ച, ധനപരമായ അച്ചടക്കം, വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ബജറ്റ്, സാമ്പത്തിക സ്ഥിരതയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്നു.
വാർഷിക വളർച്ചാ നിരക്ക് 7 ശതമാനം ആയി നിശ്ചയിച്ച സർക്കാർ, ധനക്കമ്മി 4.3 ശതമാനമായി കുറയ്ക്കുന്നതിനുള്ള വ്യക്തമായ കർമ്മപദ്ധതിയും മുന്നോട്ടുവെച്ചു. ......
ബെംഗളുരു: കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി.ജെ. റോയി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ കൈപ്പടയിൽ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ......
കൊല്ലം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളെ ഉൾപ്പെടുത്തി യുഡിഎഫിനുള്ളിൽ സീറ്റ് ക്രമീകരണ ചർച്ചകൾ സജീവമാകുന്നു. പുനലൂർ, ചടയമംഗലം, ഇരവിപുരം മണ്ഡലങ്ങളാണ് ഇപ്പോൾ ചർച്ചകളുടെ കേന്ദ്രബിന്ദു. ......
കേന്ദ്രബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ ഗുരു രവിദാസിന്റെ ജന്മവാർഷികത്തെ പരാമർശിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചത് വെറുമൊരു യാദൃശ്ചികതയല്ല എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. മാഘപൗർണമിയുടെയും ഗുരു രവിദാസിന്റെ പുണ്യദിനത്തിന്റെയും പശ്ചാത്തലത്തിൽ 2026–27 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നുവെന്നായിരുന്നു നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി പറഞ്ഞത്. ......
മുളന്തുരുത്തി : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വേറിട്ട മുഖമായി വിശ്വാസികളുടെ ഹൃദയത്തിൽ ഇടം നേടിയ ഇടയശ്രേഷ്ഠനാണ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരിയുടെ നേതൃത്വത്തിൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയുമായ ഡോ. ......
കൊച്ചി: കൊച്ചി കോമിക് കോണിന്റെ ആദ്യ പതിപ്പിനായി കോമിക് കോണ്‍ ഇന്ത്യ ഒരുങ്ങുന്നവേളയില് നഗരത്തിലെ കോസ്പ്ലേയര്മാര്ക്കും ആരാധകര്‍ക്കുമായി കോസ്പ്ലേ 101 വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. എറണാകുളം കലൂര്‍ ലെസ്പോട്ട് ബോര്‍ഡ് ഗെയിം കഫേയില്‍ നടന്ന വര്‍ക്ക്ഷോപ്പില്‍ നൂറിലധികം, കോസ്പ്ലേയര്മാര് പങ്കെടുത്തു.
ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ് ഓഫ് കോസ്പ്ലേ (ഐസിസി) ജേതാവായ അക്ഷയ് ചൂരി, കോസ്പ്ലേയര് അരവിന്ദ് ആര് മേനോന്, പ്രശസ്ത ആര്‍മര്‍ കോസ്പ്ലേ സ്പെഷ്യലിസ്റ്റ് നാദിര്‍ നജുമല്‍ ഹുസൈന് എന്നിവര്‍ വര്‍ക്ക്ഷോപ്പ് നയിച്ചു. ......